കൊല്ലം സ്റ്റോറീസ് എന്ന ജില്ലാതല ഇൻഫർമേഷൻ പോർട്ടലിന്റെ ലോഞ്ചിങ്  ജനുവരി 10 ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നു.

ജില്ലയിലെ പ്രാദേശിക അപ്ഡേറ്റുകളുമായി  കൊല്ലം സ്റ്റോറീസ്’. തീരദേശവും കായൽപ്പരപ്പും മലയോരവും ഒന്നിച്ചു ചേരുന്ന കൊല്ലം ജില്ലയിലെ അപ്‌ഡേറ്റുകൾ ജില്ലയിലെ 27 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കും വിവിധ വിദേശ രാജ്യങ്ങളിൽ കഴിയുന്ന കൊല്ലം പ്രവാസികൾക്കും ഉടനടി  എത്തിക്കുന്നതിനായി തയ്യാറാക്കിയ തികച്ചും പ്രാദേശികമായ ഒരു പോർട്ടലായകൊല്ലം സ്റ്റോറീസ്ന്റെ ലോഞ്ചിങ്  ജനുവരി 10 ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നുപോർട്ടലിന്റെ വിവിധ സാമൂഹിക മാധ്യമ പേജുകൾ കഴിഞ്ഞ ദിവസം മുതൽ സജീവമായിക്കഴിഞ്ഞു. ( ഫേസ് ബുക്ക് , ഇൻസ്റ്റഗ്രാം , യു ട്യൂബ് )

കൊല്ലം ജില്ലയെ സംബന്ധിക്കുന്ന വ്യവസായ വാർത്തകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ജില്ലയിലെ കാർഷിക സമൃദ്ധി യുമായി ബന്ധപ്പെട്ട സാധ്യതകൾ, തീരദേശവുമായി ബന്ധപ്പെട്ട ബിസിനസ് സംരംഭങ്ങൾ, ഭവന നിർമ്മാണത്തെ സഹായിക്കുന്ന ഘടകങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അതിൽ വന്നുകൊണ്ടിരിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളെ കുറിച്ചുമുള്ള അറിയിപ്പുകൾ, ജില്ലയിൽ നടക്കുന്ന ഉത്സവങ്ങൾ, ഇവന്റുകൾ തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള അപ്‌ഡേറ്റുകൾ ലഭ്യമാക്കുക എന്നതാണ് കൊല്ലം സ്റ്റോറീസിന്റെ ലക്ഷ്യം. 

കൊല്ലം ജില്ലയിൽ കഴിയുന്നവർക്കും, പുറത്തു പ്രവാസികളായി കഴിയുന്നവർക്കും അപ്‌ഡേറ്റുകൾ ദിവസേന എത്തിക്കുന്ന ഒരു പോർട്ടലും അനുബന്ധ സാമൂഹിക മാധ്യമ പേജുകളും അടങ്ങിയ സംവിധാനമായ കൊല്ലം സ്റ്റോറീസ് തുടങ്ങിയ ദിവസം തന്നെ ഫേസ്‌ബുക്കിൽ ആയിരങ്ങൾ റീൽ കാണാൻ എത്തിയിരുന്നു. കഴിഞ്ഞ 25 വർഷത്തിലധികമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നഏഷ്യാവിഷൻഎന്ന സ്ഥാപനം കേരളത്തിലും ഗൾഫ് രാജ്യങ്ങളുലും പ്രാദേശികമായ പോർട്ടലുകൾ നടത്തി ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഏഷ്യാവിഷന്റെ നിയന്ത്രണത്തിൽ വരുന്നൊരു സമഗ്രമായ പ്രാദേശിക വികസന പോർട്ടലാണ് കൊല്ലം സ്റ്റോറീസ്.

ഉദ്‌ഘാടന ചടങ്ങിൽ നാടക സംവിധായകനും ഏഷ്യാവിഷൻ അഡ്വൈസറുമായ വക്കം ഷക്കീർ കൊല്ലം സ്റ്റോറിസിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ ഏറ്റുവാങ്ങിയത്  പ്രവാസിയും ബി റ്റി എൽ മാദ്ധ്യമ മേഖലയിൽ സജീവ സാന്നിധ്യവുമായ ഗണേഷ് പിള്ള യാണ്. ചടങ്ങിൽ ചീഫ് എഡിറ്റർ നിസാർ  സെയ്ദ്, ജനറൽ മാനേജർ ദീപ ഗണേഷ്, മീഡിയ കോഡിനേറ്റർ ആശാ അജി രാജ്, റെസിഡന്റ് എഡിറ്റർ സൽ‍മ സലിം എന്നിവർ സംബന്ധിച്ചു.

കൊല്ലം ജില്ലയിലെ 11 അസംബ്‌ളി മണ്ഡലങ്ങളിലുമായി വികസന സംബന്ധമായ വിവരങ്ങൾ ശേഖരിക്കാനും പബ്ലിഷ് ചെയ്യാനുമായി ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ട്. പല അറിയിപ്പുകളും വീഡിയോ രൂപത്തിൽ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നു. അവതരണ കലയിലും ഷൂട്ടിങ്ങിനും താത്പര്യമുള്ളവർക്ക് തൊഴിൽ നൽകുന്ന സംരംഭമായി കൊല്ലം സ്റ്റോറീസിനെ വളർത്തിയെടുക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

കൊല്ലത്തിന്റെ തീരദേശ പരിപാലനം, വിനോദസഞ്ചാര വികസന പദ്ധതികൾ തുടങ്ങിയവ ലോകത്തിനു മുന്നിൽ എത്തിക്കുക എന്നതും പ്രാദേശിക പോർട്ടലുകളുടെ ധർമ്മമാണെന്ന് വിശ്വസിക്കുന്നു. കിഴക്കൻ ഭാഗങ്ങളിലെ കാടുകളും വൈൽഡ് ലൈഫും പ്രസിദ്ധമായ കശുവണ്ടി വ്യവസായവും ജില്ലയുടെ ജല സമൃദ്ധിയും കൊല്ലത്തിനെ വേറിട്ട് നിർത്തുന്ന തീവണ്ടി ഗതാഗത സംവിധാനങ്ങളും മറ്റനേകം കൗതുകമുണർത്തുന്ന കാര്യങ്ങളും ലോകത്തിനു മുന്നിൽ തുറന്നു കാട്ടാനുള്ള ഉദ്യമമാണ് കൊല്ലം സ്റ്റോറീസ്. കൂടുതൽ വിവരങ്ങൾക്ക് 9895779444

(കൊല്ലം സ്റ്റോറീസ് എന്ന ജില്ലാതല ഇൻഫർമേഷൻ പോർട്ടലിന്റെ ലോഗോ കൊല്ലം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തപ്പോൾ . വക്കം  ഷക്കീർ, ഗണേഷ്‌ പിള്ള , നിസാർ സെയ്ദ് , അജി രാജ് , ദീപാ ഗണേഷ്‌ എന്നിവർ സമീപം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Most Related

More Posts