അഞ്ച് ദിവസത്തെ ആതിഥേയത്തിനു ശേഷം കലോല്‍സവത്തിനായി കൊല്ലത്തെത്തിയ പതിനായിരക്കണക്കിന് അതിഥികൾ ഏറ്റവും മികച്ച കലോൽസവാ നുഭവങ്ങൾ നൽകിയതിന് നന്ദി പ്രകടിപ്പിച്ച് യാത്ര പറഞ്ഞു മടങ്ങി. 2008 ന് ശേഷം ലഭിച്ച ആതിഥേയത്വം മികച്ചതാകിയതിന്‍റെ ചാരിതാർഥ്യവും ഇത്തവണ കൊല്ലത്തിനുണ്ടായിരുന്നു.
കേരളമൊട്ടുക്കെ എത്തിയ കുട്ടി കലാകാരാന്മാർ, രക്ഷിതാക്കൾ, അധ്യാപകർ, അടങ്ങുന്ന പതിനായിരങ്ങൾ കൊല്ലത്തു നിന്നും യാത്രയായി. സംസ്ഥാന സ്കൂൾ കലോൽസവത്തിന് മുഖ്യ വേദിയായ ആശ്രമം മൈതാനിയിലെ പതിനായിരങ്ങൾക്കിടയിൽ യാത്ര പറിച്ചിലിന്‍റെയും പുതിയ സൗഹൃദങ്ങളുടെയും നൂറു കണക്കിന് സെൽഫികൾ പിറവിയെടുത്തു.
അത്ര സുഖമുള്ളതല്ലാത്ത ചില കേട്ടറിവ് മാത്രം ആണ് ചിലർക്കൊക്കെ കൊല്ലത്തെ പറ്റിയുണ്ടായിരുന്നൊള്ളൂ. പക്ഷെ നേരിൽ കണ്ടനുഭവിച്ചവർക്ക് കൊല്ലം മികച്ചതായി മാറുകയായിരുന്നു. കലോത്സവത്തിന് വന്നവര്‍ക്ക് പറയാനുള്ളത് നന്ദി മാത്രമാണ്. കൊല്ലത്ത് ഇങ്ങനെയൊരു കലാ മാമാങ്കമെത്തുന്നത് പതിനാറ് വർഷത്തിനു ശേഷമാണ്. ഒട്ടും മാറ്റു കുറയാതെ ഭംഗിയായി അത് അവസാനിച്ചു. കലോത്സവ മേളക്കെത്തിയവർക്ക് ഇതൊരു മികച്ച അനുഭവമായിന്നു.