ചെങ്കോട്ട – പുനലൂർ പാതയിൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ട്ര​യ​ൽ റ​ൺ ന​ട​ത്തി

കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മുന്നോടിയായി ചെ​ന്നൈ-​കൊ​ല്ലം പാ​ത​യി​ൽ ചെ​ങ്കോ​ട്ട-​പു​ന​ലൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലെ ട്ര​യ​ൽ റ​ൺ ന​ട​ത്തി. ട്ര​യ​ൽ ന​ട​ത്തി​യ​ത് റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (RDS) ല​ഖ്​​നോ​വി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് .ട്ര​യ​ൽ റ​ൺ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ദ​ക്ഷി​ണ റെ​യി​ൽ​വേ ആ​സ്ഥാ​ന​മാ​യ ചെ​ന്നൈ​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സാ​ങ്കേ​തി​ക​വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കോ​ച്ചു​ക​ൾ കൂ​ട്ടാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക.

ഇരുപത്തിമൂന്ന് കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ റേ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് 30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ​ട്ര​യ​ൽ റ​ൺ വി​ജ​യി​ച്ചാ​ൽ എ​ത്ര കോ​ച്ചു​ക​ൾ ഉ​ള്ള റേ​ക്കാ​ണ് ഓ​ടി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഡി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കും റെ​യി​ൽ​വേ തീ​രു​മാ​നി​ക്കു​ക.

നി​ല​വി​ൽ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന പാ​ല​രു​വി, വേ​ളാ​ങ്ക​ണ്ണി, എ​ഗ്​​മോ​ർ അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​തി​യാ​യ നി​ല​യി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചാ​ലേ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​മാ​യി വി​ജ​യ​ക​ര​മാ​യി കു​ട​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഇ​തു​വ​ഴി ന​ട​ത്താ​ൻ സാധിക്കുകയുള്ളൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Most Related

More Posts