റിയാദ് – റിയാദിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു.
അരിനല്ലൂർ സൂരജ് ഭവനത്തിൽ രാജപ്പൻ സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കൾ സൂരജ്, ആവണി. കഴിഞ്ഞ ഒമ്പത് വർഷമായി ന്യൂ സനയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.