പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രതിമയ്ക്ക് നേരെ അതിക്രമം നടത്തിയ ഇയാൾ സമീപത്തെ കടകളിലും നാശനഷ്ടങ്ങൾ വരുത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു.
ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് നടക്കുന്നതിനിടെ ബഹളമുണ്ടാക്കിയതിനും, പിങ്ക് പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.






