കൊല്ലം ജില്ലയിലെ അസംബ്ലി തെരഞ്ഞെടുപ്പ് : കൊല്ലം ജില്ലയിലെ 6 താലൂക്കുകളിലായി പരന്നുകിടക്കുന്ന 11 അസ്സംബ്ലി മണ്ഡലങ്ങൾ പൊതുവെ രാഷ്ട്രീയ ചരിത്രത്തിന്റെ നേർ രേഖയായി മാറുന്നതാണെങ്കിലും നിലവിൽ 11 മണ്ഡലങ്ങളിൽ 9 ഉം ഇടതുപക്ഷത്തിന്റെ കയ്യിലാണ് . 2021 ൽ കരുനാഗപ്പളിയും കുണ്ടറയും മാത്രം യു ഡി എഫിന് കിട്ടി .
സിപിഎം , സിപിഐ , ആർ എസ് പി ഇടത് വലത് ഗ്രൂപ്പ്കൾ , കോൺഗ്രസ് , ബിജെപി , മുസ്ലിം ലീഗ് , കേരളാ കോൺഗ്രസ് ബി എന്നിങ്ങനെ പ്രമുഖ പാർട്ടികൾക്ക് നല്ല സ്വാധീനമുള്ള ജില്ലയിൽ ഇത്തവണ ട്വൻറി ട്വൻറിയും BDJS ഉം എല്ലാം സജീവമായി രംഗത്തുണ്ട് .
2026 ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 1944 പോളിംഗ് സ്റ്റേഷനുകൾ . ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ കുന്നത്തൂർ 199, കുറവ് ഇരവിപുരത്ത് 156. ജില്ലയിൽ ആകെ 20 ലക്ഷത്തി 87 ആയിരത്തി 992 വോട്ടർമാർ ഉള്ളതിൽ 10 ലക്ഷത്തി 89 ആയിരത്തി 804 പേർ സ്ത്രീകളാണ്.
കൊല്ലം , കുന്നത്തൂർ , കൊട്ടാരക്കര , പത്തനാപുരം , കരുനാഗപ്പള്ളി , ചവറ , പുനലൂർ , ചടയമംഗലം , കുണ്ടറ , ഇരവിപുരം , ചാത്തന്നൂർ എന്നിവയാണ് 11 അസംബ്ലി മണ്ഡലങ്ങൾ . മിക്ക മണ്ഡലങ്ങളും ത്രികോണ മത്സരത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു . നിങ്ങൾക്ക് എന്തെങ്കിലും പ്രവചിക്കാനുണ്ടോ ? ഏതു മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് ? വോട്ട് പെട്ടി തുറക്കുന്ന മെയ് വരെ കാത്തിരിക്കാതെ ഇപ്പോൾ ഒരു സൂചന നൽകിയാൽ അതാണ് ഏറ്റവും ഹൃദ്യമാവുക .






