ട്രെയിൻ യാത്രക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി; കൗണ്ടർ ടിക്കറ്റുകൾക്കും സുരക്ഷാ പരിരക്ഷ

ട്രെയിൻ യാത്രക്കാർക്ക് യാത്രാ ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. 2026 ഒക്ടോബർ 27 മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് പുറമെ റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്കും ഈ സുരക്ഷാ പരിരക്ഷ ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. വെറും 45 പൈസ പ്രീമിയത്തിൽ ലഭിക്കുന്ന ഈ പദ്ധതിയിലൂടെ അപകട മരണം, പൂർണ്ണമായ സ്ഥിരവൈകല്യം എന്നിവയ്ക്ക് 10 ലക്ഷം രൂപയും, ഭാഗിക വൈകല്യത്തിന് 7.5 ലക്ഷം രൂപയും, ആശുപത്രി ചെലവുകൾക്കായി 2 ലക്ഷം രൂപയും ധനസഹായം ലഭിക്കും. പുതിയ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Most Related

More Posts